റിയാദ്: പ്രിയപെട്ടവരുടെ അടുത്തേക്കുള്ള യാത്രക്കിടയിടയിൽ പ്രവാസി മലയാളി മരണപ്പെട്ടു .നാട്ടിലേക്കുള്ള യാത്രക്കിടയിൽ വിമാനത്തിൽ വെച്ച് ശ്വാസതടസ്സം നേരിട്ട മലപ്പുറം, വണ്ടൂർ കാപ്പിൽ സ്വദേശി അഷ്റഫ് (58) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ദമ്മാമിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം ഗോവയിൽ അടിയന്തര ലാൻഡിങ് നടത്തി ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെടുകയായിരുന്നു.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു നാട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിൽ പണി ബാധിക്കുകയും ന്യുമോണിയ ആയി മാറുകയും ചെയ്തിരുന്നു.തുടർചികിത്സക്കായി മകളുടെ ഭർത്താവ് ഫസലിനൊടൊപ്പം ഉള്ള യാത്രക്കിടയാണ് ശ്വാസ തടസ്സം ഉണ്ടാകുകയും വിമാനം ഗോവയിലെ മോപ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
![]()
