റിയാദ് :ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മാതൃദിനാഘോഷത്തിൽ കുഞ്ഞുങ്ങൾക്കൊപ്പം അമ്മമാരും പങ്കെടുത്തു.വൈവിധ്യങ്ങളായ നൃത്ത നൃത്താവിഷ്കാരങ്ങളാൽ സമ്പന്നമായ പരിപാടിയിൽ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പ്രകടനങ്ങൾ ഒന്നിനൊന്ന് മികച്ചതായി .പ്രിൻസിപ്പൽ സംഗീത അനൂപ് ,ഹെഡ് മിസ്ട്രെസ്സ് വിദ്യ വിനോദ് ,സി ഒ ഇ ഷാനിജ ഷനോജ് ,അമ്മമാരുടെയും ആദ്യാവസാന സാന്നിധ്യം
ചടങ്ങിനെ നിറവുറ്റതാക്കി.
സദസിനെ അഭിസംബോധന ചെയ്തു പ്രിൻസിപ്പൽ സംഗീത അനൂപും ,ഹെഡ്മിസ്ട്രസ് വിദ്യ വിനോദും സംസാരിച്ചു .കോർഡിനേറ്റർമാരായ സുനിത ,അസ്മിൻ, ബീന മറ്റ് അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.
ബിയാൻക,ഹരിത എന്നിവർ പരിപടിയുടെ അവതാരകരായിരുന്നു
വിവിധ കലാപ്രകടനങ്ങൾ കാഴ്ചവെച്ച അമ്മമാരെ ചടങ്ങിൽ ആദരിച്ചു.
പങ്കെടുത്ത എല്ലാ അമ്മമാർക്കും അധ്യാപകർക്കും ഉപഹാരങ്ങൾ സമ്മാനിച്ചു.
![]()
