റിയാദ്:ഷിഫ മലയാളി സമാജം വർക്ക്ഷോപ്പ് തൊഴിലാളികൾക്കായി ഇസ്മ മെഡിക്കൽ സെൻ്റെറുമായി സഹകരിച്ച് സൗജന്യ ആരോഗ്യ പരിരക്ഷ ക്യാമ്പ് നാളെ റിയാദിൽ.
10 തരം ടെസ്റ്റുകളും നാല് ഡോക്ടർമാരുടെ പരിശോധനയും ആണ് മെയ് മാസം ഒമ്പതാം തീയതി വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഇസ്മ മെഡിക്കൽ സെൻ്റെറിൽ വച്ച് സൗജന്യആരോഗ്യ പരിരക്ഷ ക്യാമ്പിൽ ഒരുക്കുന്നത്.ഡോ. സുമി തങ്കച്ചൻ, ഡോ. അഫ്സൽ അബ്ദുൽ അസീസ്, ഡോ. അസ്മ സറീൻ, ഡോ. അശ്വനി മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു വർഷം ഇസ്മ കെയർ പ്ലസ് കാർഡും മറ്റു പരിശോധനകൾക്ക് 50%ശതമാനം ഡിസ്കൗണ്ടുംനൽകുമെന്ന് ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷ്റഫും ബിസ്നസ്സ് ഡെവലപ്പിങ്ങ് മാനേജർ ഫാഹിദ് സി കെയും സമാജം ഭാരവാഹികളായ ഫിറോസ് പോത്തൻകോട് ,സാബു പത്തടി , മധുവർക്കല ,ബിജു മടത്തറ ,രതീഷ് നാരായണൻ ,ബാബു കണ്ണോത്ത് എന്നിവർ അറിയിച്ചു ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്ട്രേഷൻ ആയി ബന്ധപ്പെടുക രതീഷ് : 0569442138/പ്രകാശ് ബാബു : 0507093317
![]()
