റിയാദ്: ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ മുർസലാത്ത് ശാഖ ഡ്യൂൺസ് ഇന്റർ നാഷണൽ സ്കൂൾ മുർസലാത്ത് ശാഖ ഉദ്ഘാടനവും പ്രവേശനോത്സവവും അരങ്ങേറി. ഉദ്ഘാടനവും പ്രവേശനോത്സവും പ്രമുഖ വ്യക്തികളുടെ സാനിദ്ധ്യത്തിൽ കുരുന്നുകളുടെ വിവിധങ്ങളായ കലാപരിപാടികളോടെ അരങ്ങേറി.
ദാർ അൽസലാം ഗ്രൂപ്പ് ജനറൽ മാനേജർ യഹിയ തവാഹിരി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സംഗീത അനൂപ് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് ഫിനാൻസ് മാനേജർ ഷാനോജ് അബ്ദുള്ള, ഹെഡ്മിസ്ട്രെസ് വിദ്യാ വിനോദ്,സി ഒ ഇ ഷാനിജ ഷനോജ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു പ്രവേശനോത്സവത്തിന് മാറ്റ് കൂട്ടി.
കോ ഓർഡിനേറ്റർമായ സൽമ,അസ്മിൻ മുബീന മറ്റ് അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങളും അധ്യാപകരും ചടങ്ങിന് നേതൃത്വം നൽകി.
വളർന്നു വരുന്ന തലമുറയെ അവരുടെ കഴിവിനും സമൂഹ നന്മക്കും ഉപകാരപ്പെടുന്ന രീതിയിൽ വളർത്തിയെടുക്കുകയും മികച്ച രീതിയിലുളള ഭാവി പടുത്തുയർത്തുകയും ചെയ്യാൻ വേണ്ടി ഉതകുന്ന വിവിധങ്ങളായ പദ്ധ തികളിലൂടെയാണ് ഡ്യൂൺസ് മുന്നേറിക്കൊണ്ടിരിക്കുന്നത്.
ഡ്യൂൺസ് മുർസലാത്ത് ശാഖയിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ വ്യത്യസ്ത കാർട്ടൂൺ കഥാപാത്രങ്ങളെ അനുകരിച്ചു . അതോടൊപ്പം തന്നെ കുട്ടികളുടെ ബുദ്ധിവികാസമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന രീതിയിലുള്ള വ്യത്യസ്തമായ കലാ പരിപാടികളും അരങ്ങേറി.
![]()
