റിയാദ്: റിയാദ് ധർമ്മടം മണ്ഡലം കെഎംസിസി ഇഗ്നൈറ്റ് സീസൺ–04 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മവദ്ദ” മദ്റസ ഫെസ്റ്റ് മെയ് 9 വെള്ളിയാഴ്ച മദീന ഹൈപ്പർ മാർകറ്റിൽ വെച്ച് നടത്തപ്പെടും.റിയാദിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ മദ്രസകളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് വിദ്യാര്‍ത്ഥികളുടെ കലാ പ്രകടനങ്ങൾക്കുള്ള അസുലഭ വേദിയാകും. ഹിഫ്ദ് (ഖുർആൻ മനപാഠം), ഖുർആൻ പാരായണം, പ്രസംഗം, ഇസ്ലാമിക ഗാനം തുടങ്ങിയ മത്സരങ്ങൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.
ധാർമികതയുടെ പരിപോഷണം നേടുന്നതിനോടൊപ്പം തന്നെ മദ്രസ വിദ്യാർത്ഥികൾക്ക് കലാ രംഗത്തുള്ള തങ്ങളുടെ കഴിവുകൾ വിവിധ മദ്റസകളിലെ പഠിതാക്കളും രക്ഷിതാക്കളുമൊക്കെയുള്ള വേദിയിൽ മാറ്റുരക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും മതബോധവും സാമൂഹിക ഉത്തരവാദിത്തവും കലയും കൈകോർക്കുന്ന വേദിയാക്കി മദ്രസ ഫെസ്റ്റ് മാറ്റുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സംഘാടകർ അറിയിച്ചു.
പൊതുജനങ്ങൾക്കും രക്ഷിതാക്കൾക്കും പ്രവേശനം ഒരുക്കിയിരിക്കുന്ന ഫെസ്റ്റിൽ റിയാദിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും സന്നിധാനമാകുമെന്ന് സംഘാടകർ അറിയിച്ചു.
![]()
