ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനികന് വീരമൃത്യു. പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ ലാൻസ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. പൂഞ്ചിലും കുപ്വാരയിലുമായി 15 ഇന്ത്യക്കാർ പാക് ആക്രണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് സ്കൂൾ കുട്ടികളുമുണ്ട്. 43 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ജമ്മു കശ്മീരിൽ 10 ജില്ലകളിൽ ആണ് കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട് .ജനങ്ങൾ ആക്രമണ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങി തുടങ്ങിയിട്ടുണ്ട്
![]()
