റിയാദ് :ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ 2025-2026 വർഷത്തെ ജനറൽ ബോഡി മീറ്റിങും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിന് പ്രസിഡൻ്റ് നിഹാസ് പാനൂർ അദ്ധ്യക്ഷത വഹിച്ചു.
രക്ഷാധികാരി മുസ്തഫ നെല്ലിക്കാപറമ്പിൽ ഉൽഘാടനം യോഗം ഉത്ഘാടനം ചെയ്തു.ട്രഷറർ ഷാനവാസ് സാമ്പത്തിക റിപ്പോർട് അവതരിപ്പിച്ചു.അബ്ദുൾ മജീദ് പൂളക്കാടി മുഖ്യ പ്രഭാഷണം നടത്തി.ജോ.സെക്രട്ടറി ഷാജി കോട്ടയം സ്വാഗതം പറഞ്ഞു.
പൊതുയോഗം 28 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. അബ്ദുൽ മജീദ് പൂളക്കാടി (ചെയർമാൻ),നിഹാസ് പാനൂർ(പ്രസിഡന്റ് ), കണ്ണൻ കോട്ടയം (സെക്രട്ടറി),ഷാനവാസ് വെമ്പള്ളി(ട്രഷറർ ),രക്ഷാധികാരി ഹസ്സൻ പന്മന ,മുസ്തഫ നെല്ലിക്കാ പറമ്പ് എന്നിവരും ചേർന്ന് കൊണ്ടുള്ള 28 അംഗ കമ്മിറ്റി അംഗങ്ങളായ കമ്മിറ്റിയാണ് നിലവിൽ വന്നത്. ഷമീർ ബിച്ചു, ഷാഫി പള്ളിക്കൽ, ഫാറൂഖ് കൊട്ടുകാട്, അരുൺ, കുത്തൂസ്, റാഷിദ്, റെയ്സ് കണ്ണൂർ, ഇക്ബാൽ, , സുബിൻ. അലികുഞ്ഞ്, നിഷാദ് കോട്ടയം, പ്രശാന്ത് കായംകുളം, ജോയ് മാത്യു, പ്രിൻസ് തൃശ്ശൂർ, സെയ്ദ് അലി സത്താർ മാള,, അബൂബക്കർ ,റാഷിദ്, ലാൽ ,ഹസീബ്,ഇക്ബാൽ,രാധൻ എന്നിവർ പങ്കെടുത്തു.ഹസൻ പന്മന നന്ദിയും പറഞ്ഞു.
![]()
