തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 21 നു പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയാക്കി ടാബുലേഷൻ ജോലികൾ നടന്നു വരികയാണ്.
4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്.
ഏഴ് ജില്ലകളിൽ പ്ലസ് വൺ ക്ലാസിലേക്ക് 30% സീറ്റ് വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.യോഗ്യരായ എല്ലാ കുട്ടികളുടെയും പ്രവേശനം ഉറപ്പാക്കും.
മെയ് 14 മുതൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാമെന്നും. മന്ത്രി പറഞ്ഞു.
ജൂൺ 18 ന് പ്ലസ് വണ്‍ ക്ലാസുകൾ തുടങ്ങും
![]()
