ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബിൻറെ നാലാം വാർഷിക ഓർമ്മദിനം ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പ്രസിഡണ്ട് ഇ കെ സലിമിൻറെ അദ്ധ്യക്ഷതയിൽ “അജയ്യനായി, അനശ്വരതയിൽ” എന്ന ശീർഷകത്തിൽ ദമ്മാം ബദ്ർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന ഓർമ്മദിന സമ്മേളനം നാഷണൽ കമ്മിറ്റി പ്രസിഡൻറ്റ് ബിജു കല്ലുമല ഉത്ഘാടനം ചെയ്തു.
സൗദി അറേബ്യയിലെ രാഷ്ട്രീയ-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന മഹനീയ വ്യക്തിത്വമായിരുന്നു പി.എം നജീബ്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സൗഹൃദങ്ങൾ നേടിയെടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്ത മനുഷ്യ സ്നേഹിയാണ് അദ്ദേഹം.ഒ ഐ സി സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റിയുടെയും സൗദി നാഷണൽ കമ്മിറ്റിയുടെയും ആദ്യ പ്രസിഡൻറായിരുന്നു അദ്ദേഹം, നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതായി ബിജു കല്ലുമല അനുസ്മരിച്ചു.
ആശുപത്രി കിടക്കയിൽ അദ്ദേഹം സാമൂഹ്യ മാദ്ധ്യമങ്ങളിൽ എഴുതിയ
“നമ്മുടെയൊക്കെ കയ്യിൽ എന്തുണ്ടായിട്ടും ശ്വസിക്കാൻ ‘ജീവവായു’ കിട്ടുന്നില്ലെങ്കിൽ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാർ ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു…ഓക്സിജൻ സിലിണ്ടറുകൾക്ക് വേണ്ടി വരി നിൽക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാൻ നമുക്കോരോരുത്തർക്കും ഈയവസരത്തിൽ കഴിയേണ്ടതാണ്…”എന്നതുൾപ്പടെയുള്ള വാക്കുകൾ പ്രസിഡൻറ് ഇ.കെ സലിം സദസ്സിന് മുൻപാകെ വൈകാരികമായി വായിച്ചത് ഹൃദയഹാരിയായി. വിദ്യാഭ്യാസ മേഖലയിൽ പി.എം നജീബിൻറെ ഓർമ്മയ്ക്കായി കഴിഞ്ഞ വർഷം സംഘടിപ്പിച്ച ” പി എം നജീബ് മെമ്മോറിയൽ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് – മികവ്” വരും വർഷങ്ങളിൽ തുടരുമെന്ന് ഇ.കെ സലിം പറഞ്ഞു.
ഗ്ലോബൽ മുൻ ഉപാദ്ധ്യക്ഷൻ സി. അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഗ്ലോബൽ പ്രതിനിധികളായ സിറാജ് പുറക്കാട്, ഹനീഫ് റാവുത്തർ, ജോൺ കോശി, ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡൻറുമാരായ നൗഷാദ് തഴവ, ഷിജില ഹമീദ്, ഷംസ് കൊല്ലം, ജനറൽ സെക്രട്ടറിമാരായ അൻവർ വണ്ടൂർ, പാർവ്വതി സന്തോഷ്, ഓഡിറ്റർ ബിനു.പി.ബേബി കോഴിക്കോട് ജില്ലാ പ്രസിഡൻറ് അസ്ലം ഫറോഖ് തുടങ്ങിയവർ അനുസ്മണ പ്രഭാഷണം നടത്തി. സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.
പ്രവിശ്യാ കമ്മിറ്റി നേതാക്കളായ ആസിഫ് താനൂർ, രാധിക ശ്യാംപ്രകാശ് , മനോജ് കെ.പി, വിവിധ ജില്ലാ എരിയ പ്രസിഡൻറുമാരായ ലാൽ അമീൻ, ഗഫൂർ വണ്ടൂർ, ഹമീദ് കണിച്ചാട്ടിൽ, അൻവർ സാദിഖ്, ബിനു പുരുഷോത്തമൻ, മുസ്തഫ നണിയൂർ നമ്പറം, ശ്യാം പ്രകാശ് എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
നേതാക്കളായ ഹമീദ് മരക്കാശ്ശേരി, ജലീൽ പള്ളാതുരുത്തി, ജോജി ജോസഫ്, സാബു ഇബ്രാഹിം, മുരളീധരൻ, സലിം കോഴിക്കോട്, സക്കീർ ഹുസൈൻ, സലീന ജലീൽ, സുരേന്ദ്രൻ പയ്യന്നൂർ, മധുസൂദനൻ, സാജൻ പത്തനംതിട്ട, സന്തോഷ് മുട്ടം, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
![]()
