റിയാദ് : പ്രവാസികളിൽ കണ്ടുവരുന്ന ജീവിതശൈലി രോഗങ്ങൾക്ക് കാരണം ആരോഗ്യസംരക്ഷണത്തിൽ കാണിക്കുന്ന വിമുഖതയാണെന്ന് ഡോ .ഷാനവാസ് അക്ബർ അഭിപ്രായപ്പെട്ടു . കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ റിയാദ് (കെ ഡി പി എ ) അൽ അബീർ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സെമിനാറിലെ പ്രഭാഷണത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത് .
ശുമെസിയിലെ അൽ അബീർ മെഡിക്കൽ സെൻ്ററിൽ വെച്ച് നടന്ന സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നിരവധിയാളുകൾ പ്രയോജനപ്പെടുത്തി . കെ ഡി പി എ യുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ചെയർമാൻ ഡേവിഡ് ലൂക്ക് ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് ശ്രീ ജോജി തോമസ് അധ്യക്ഷനായിരുന്നു. ചാരിറ്റി കൺവീനർ ബോണി ജോയ് ആമുഖ പ്രഭാഷണം നടത്തി. ഡോ.നമിത സെബാസ്റ്യൻ , അബീർ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ ജോബി ജോസ്, ഡെന്നികൈപ്പനാനി, ഷാജി മഠത്തിൽ , ബഷീർ സാപ്റ്റ്കോ, റഫീഷ് അലിയാർ ,അൻഷാദ് , അഷ്റഫ് സി കെ, റസ്സൽ മഠത്തിപ്പറമ്പിൽ, ബിപിൻ മണിമല, ജെറി ജോസഫ്, നിഷാദ്, മാത്യൂസ് എന്നിവർ ക്യാമ്പിൽ സംബന്ധിച്ചു,കൂടാതെ റിയാദിലെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളും, പ്രവർത്തകരും സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി.
കെ ഡി പി എ ജനറൽ സെക്രട്ടറി നൗഫൽ ഈരാറ്റുപേട്ട സ്വാഗതവും ട്രഷറർ ശ്രി രാജേന്ദ്രൻ നന്ദിയും പറഞ്ഞു
![]()
