എറണാകുളം : കേരള ഹൈക്കോടതി ഡപ്യൂട്ടി സോളിസിറ്റർ ജനറലായി ചുമതയേൽക്കുന്ന ആദ്യ വനിത എന്ന പദവി ഒ എം ശാലിനക്ക്.കേന്ദ്രസര്‍ക്കാർ നിയമനമാണ്.ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ ഭാര്യയാണ്.കേന്ദ്ര നിയമ മന്ത്രാലയം ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്ന് കൊമേഴ്സിലും എറണാകുളം ലോ കോളജിൽനിന്ന് നിയമത്തിലും ബിരുദം എടുത്ത ശാലിന 1999ലാണ് അഭിഭാഷകയായി എൻറോൾ ചെയ്തത്. 2015ൽ ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി. 2021ല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്മെന്റ് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ആയും നിയമിതയായി. ഷൊര്‍ണൂര്‍ ഒറോംപാടത്ത് ഒ കെ മുകന്ദന്റേയും സാവിത്രിയുടേയും മകളാണ്
![]()
