റിയാദ് :സന്ദർശക വിസയിൽ മകളുടെ അടുത്ത് എത്തിയ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. വിഴിഞ്ഞം തെരുവ് സുറുമി മൻസിലിൽ റഫിയുദ്ധീൻ (65) ആണ് മരിച്ചത്. മൂന്നു മാസം മുൻപ് ഭാര്യക്കൊപ്പം മകളുടെ അടുത്ത് എത്തുകയും ഉംറ പൂർത്തിയാക്കി അടുത്താഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കയെയാണ് മരണം സംഭവിച്ചത്.
മുഹമ്മദ് മൈതീൻ- ഫാത്തുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ : ജീബ ബീഗം .മക്കൾ : മുഹമ്മദ് സനൂജ് , മുഹമ്മദ് സജിൻ,ഫാത്തിമ സുറുമി. മരുമക്കൾ: സുബുഹാന, ശബ്നം ഫാത്തിമ, അൻസാരി.
കായംകുളം പ്രവാസി അസോസിയേഷൻ ചെയർമാൻ മുജീബ് കായംകുളത്തിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ ഖബറടക്കാൻ സാമൂഹിക പ്രവർത്തകരായ അലി ആലുവ, ലത്തീഫ് തെച്ചി,മകൻ സനൂജ്, മരുമകൻ അൻസാരി എന്നിവർ രംഗത്തുണ്ട്.
![]()
