ദമ്മാം: അംബേദ്കർ ജയന്തിയോടനുബന്ധിച്ചു പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൺലൈൻ ഓപ്പൺ ബുക്ക് ക്വിസ് മത്സരം ഏപ്രിൽ 22 ന് നടക്കും. ഇന്ത്യൻ ഭരണഘടന, അംബേദ്കറിന്റെ ജീവിതം എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. 22 ന് വൈകീട്ട് 08:30 നു നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0502131100 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
