ന്യൂഡൽഹി : അഹമ്മദാബാദ്, ബെലഗാവി സമ്മേളനങ്ങളിൽ തീരുമാനിച്ചതു പ്രകാരം ” സംവിധാൻ ബച്ചാവോ അഭിയാൻ ” -മായി മുന്നോട്ട് പോകാൻ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന എഐസിസി ജനറൽ സെക്രട്ടറിമാർ, ഇൻചാർജുമാർ, പോഷക സംഘടനകളുടെ ദേശീയ അദ്ധ്യക്ഷന്മാർ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. 40 ദിവസം നീണ്ടുനിൽക്കുന്ന ഈ ദേശവ്യാപക പ്രചാരണത്തിലൂടെ സംഘപരിവാർ ഭരണത്തിൻ്റെ കീഴിൽ ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളെ ബോധവൽകരിക്കും.
പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ അതത് സംസ്ഥാനങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംവിധാൻ ബച്ചാവോ പദയാത്രയ്ക്ക് ഔദ്യോഗിക രൂപം നൽകും. ഭരണഘടന സംരക്ഷിക്കുന്നതിനും സ്വാതന്ത്ര്യം, സമത്വം, നീതി എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങൾക്കും അന്തസ്സിനും ഭാവിക്കും വേണ്ടി പോരാടുന്നതിൻ്റെ ഭാഗമായിട്ടാണ് കോൺഗ്രസ് സംവിധാൻ ബച്ചാവോ അഭിയാനുമായി മുന്നോട്ടു വരുന്നത്.
എ ഐ സി സി പുറത്തുവിട്ട പ്രചാരണ പരിപാടിയുടെ പ്രചാരണ കലണ്ടർ ഇപ്രകാരമാണ്.
1. ഏപ്രിൽ 22 – പിസിസി എക്സിക്യൂട്ടീവ് യോഗങ്ങൾ
2. ഏപ്രിൽ 25–30 – സംസ്ഥാനതല സംവിധാൻ ബച്ചാവോ റാലികൾ
3. മെയ് 3–10 – ജില്ലാതല റാലികൾ
4. മെയ് 11–17 – നിയമസഭാതല റാലികൾ
5. മെയ് 20–30 – വീടുതോറുമുള്ള പ്രചാരണം
![]()
