കുവൈത്ത് സിറ്റി:ഇനി കൂടുതൽ ജാഗ്രത വേണം കുവൈറ്റിൽ വാഹനം ഓടിക്കാൻ. കുവൈത്തിലെ റോഡുകളിൽ പുതിയ പോര്‍ട്ടബിൾ ക്യാമറകൾ സ്ഥാപിക്കുന്നു. പുതിയ ‘റാസിദ്’ ക്യാമറകളുടെ ഇൻസ്റ്റാലേഷൻ ബുധനാഴ്ച ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ (ജിടിഡി) ട്രാഫിക് അവയർനെസ് യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള അബു ഹസ്സൻ പ്രഖ്യാപിച്ചു. ഈ ക്യാമറകൾ ബാറ്ററിയിൽ പ്രവർത്തിക്കുന്നവയും കൊണ്ടുപോകാനും ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമുള്ളതും ഒരു സ്ഥലത്തുനിന്നും മറ്റൊരുസ്ഥലത്തേക്ക് എളുപ്പത്തിൽ മാറ്റി വയ്ക്കാവുന്നതുമാണ്. ‘ഫോൺ ഉപയോഗിക്കാതെ വാഹനമോടിക്കുക’ എന്ന പ്രമേയത്തോടെ ആരംഭിച്ച 38-ാമത് ഏകീകൃത ഗൾഫ് ട്രാഫിക് വീക്കിന്റെ ഉദ്ഘാടന പത്രസമ്മേളനത്തിലാണ് അബു ഹസ്സൻ ഇക്കാര്യം അറിയിച്ചത്.
![]()
