ദമ്മാം : രണ്ട് വൃക്കകളും തകരാറിലായി ചികിൽസക്കായി ബുദ്ധിമുട്ടുന്ന മയ്യിൽകോറളായി സ്വദേശി ഷബീറിൻ്റെ തുടർ ചികിൽസക്ക് വേണ്ടി ഒഐസിസി ദമ്മാം കണ്ണുർ ജില്ലാകമ്മിറ്റി സ്വരൂപിച്ച തുക ജില്ലാപ്രസിഡൻ്റ് മുസ്തഫനണിയൂർ നമ്പറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ ഓഐസിസി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഷിജിലഹമീദ് ഷംസീർകോറളായിക്ക് കൈമാറി. ജില്ലാ ഭാരഭാഹികളായ പി.പി.ഫറൂഖ്, സാജിദ് മമ്മു, കെ.പി.അഷറഫ്, ഷബീർമമ്മു, ഷിബു ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിന് ജില്ലാ ജനറൽസെക്രട്ടറി ഷിബുശ്രീധരൻ സ്വാഗതവും പ്രകാശൻ ഇട്ടമ്മൽ നന്ദിയുംപറഞ്ഞു
![]()
