റിയാദ് : പാലക്കാട് എം. എൽ. എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് നടത്തിയ കൊലവിളി പ്രസംഗത്തിനെതിരെ റിയാദ് ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.ബിജെപി ഭരിക്കുന്ന നഗരസഭയിൽ ഭിന്നശേഷിക്കാർക്കായി നിർമ്മിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് സ്ഥാപകൻ ഡോ.കെ.ബി.ഹെഡ്ഗേവാറിന്റെ പേരിട്ടതിനെച്ചൊല്ലി മുനിസിപ്പൽ സ്റ്റേഡയത്തിനു സമീപം നടന്ന തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രകടനം നടത്തുകയും സമരക്കാരെ തടഞ്ഞ പോലീസ് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കയും ചെയ്തിരുന്നു.ജയഘോഷ് പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ എത്തിയതാണെന്നും വിട്ടയയ്ക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം. എൽ. എ. ആവശ്യപ്പെട്ടെങ്കിലും ഈ നിർദ്ദേശം പൊലീസ് തള്ളി കളയുകയാണുണ്ടായത് . ഇതോടെ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസ് ജീപ്പ് തടയുകയും ചർച്ചകൾക്കൊടുവിൽ, സ്റ്റേഷനിൽ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ജയഘോഷിനെ പോലീസ് ജീപ്പിൽ നിന്നും വിടുകയും ചെയ്തു.
![]()
