കുവൈറ്റ് : ഓയിൽ കമ്പനി സൈറ്റിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ള (61) കുവൈറ്റിൽ മരിച്ചു .അപകടത്തിൽ മറ്റൊരു തൊഴിലാളിക്കും സാരമായി പരിക്കേറ്റിരുന്നു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകട കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിതായി അധികൃതർ അറിയിച്ചു. രാമൻ പിള്ളയുടെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ ഗീത. മകൾ: അഖില (എൻജിനീയറിങ് വിദ്യാർഥിനി).
![]()
