ജിദ്ദ: ജിദ്ദ: കൊച്ചി കൂട്ടായ്മ ജിദ്ദയുടെ നേതൃത്വത്തില്‍ നടന്ന ഈദ്, വിഷു, ഈസ്റ്റര്‍ ഫെസ്റ്റിവല്‍ ശ്രദ്ധേയമായി .ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കൊച്ചു ഗായിക മിയ ഈസ മെഹക് എന്നറിയപ്പെടുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശി മിയക്കുട്ടിയുടെ സാന്നിധ്യം ഈ വര്‍ഷത്തെ ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായി.
ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം സാമൂഹിക-സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ നിസ്സാമി നൈന നിര്‍വഹിച്ചു. 2019ല്‍ ജിബിന്‍ സമദ് കൊച്ചിയുടെ നേതൃത്വത്തിൽ പുനസംഘടിപ്പിച്ച കൊച്ചികൂട്ടായ്മ ജിദ്ദയുടെ സാംസ്കാരിക സാമൂഹിക കാരുണ്യ മേഖലകളിലെ സംഭാവനകളെക്കുറിച്ച് പ്രസിഡന്റ് സനോജ് സൈനുദ്ധീന്‍ ആമുഖപ്രഭാഷണത്തില്‍ വിവരിച്ചു. മുഖ്യാതിഥിയായ മാധ്യമ പ്രവര്ത്തകന് മുസാഫിര്‍, തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത് പരിപാടിയെ മാറ്റു കൂട്ടി.
മിയക്കുട്ടിയെ പൊന്നാട ചാര്‍ത്തി മെമന്റോ നല്കി കൊച്ചിക്കൂട്ടായ്മ ആദരിച്ചു. വിവിധ സംഘടനകളുടെ നേതാക്കളായ കെടിഎ മുനീര്‍, റഷീദ് കാവുങ്കല്‍ (ഒഐസിസി), വിപി മുസ്തഫ, നാസ്സര്‍ എടവനക്കാട് (കെഎംസിസി), സലാഹ് കാരാടാന്‍ (മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന്), മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹിജാസ് കളരിക്കലിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സംഗീത വേദി, ജിദ്ദയിലെ പ്രതിഭകളെ ഒരുമിപ്പിച്ചു. മിര്‍സ ഷെരിഫ്, ജമാല്‍ പാഷ, സോഫിയ സുനില്‍, മുംതാസ്, മന്‍സൂര്‍ അലി, ബാബു ജോസഫ്, സൈഹ ഫാത്തിമ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
മാധ്യമ പ്രവര്‍ത്തകരായ സുല്‍ഫികര്‍ ഓതായി, ജാഫര്‍ലി പാലക്കോട്, ബാദുഷ തുടങ്ങിയവരും സാംസ്കാരിക നായകരും ചടങ്ങില്‍ പങ്കെടുത്തു. ജനറൽ സെക്രട്ടറി മൻസൂർ അലി സ്വാഗതവും ട്രഷറര്‍ ബാബു ജോസഫ് നന്ദിയും പറഞ്ഞു.
![]()
