കുവൈത്ത് സിറ്റി: അറിവിനൊപ്പം കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം ‘നിറക്കൂട്ട് 202’5 കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വെച്ച് നടത്തി. മൂന്ന് ഗ്രൂപ്പുകളായി തിരിച്ച മത്സരത്തിൽ നൂറിൽപ്പരം കുട്ടികൾ പങ്കെടുത്തു.
കാലഘട്ടത്തിന്റെ സങ്കീർണതകളിൽ ഇന്നത്തെ തലമുറ നേരിടുന്ന വെല്ലുവിളികളെ വിഷയമാക്കിയ ചിത്രരചനാ മത്സരത്തിൽ സീനിയർ വിഭാഗം (8-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള കുട്ടികൾ) ഒന്നാം സ്ഥാനം മെറിൻ ബിജുവും, രണ്ടാം സ്ഥാനം എസ്തേർ ഡിജ്ഞനും, മൂന്നാം സ്ഥാനം ഐഡ ഹിഷാം എന്നിവരും, ജൂനിയർ (5-ാം ക്ലാസ് മുതൽ 7-ാം ക്ലാസ് വരെയുള്ള കുട്ടികൾ) വിഭാഗത്തിൽ ഒന്നാം സ്ഥാനം ഇവാന ബസന്ത്, രണ്ടാം സ്ഥാനം എഞ്ചിലീന സാറ അജയും, മൂന്നാം സ്ഥാനം സച്ചിൻ കോലാഞ്ചിയും സബ്ജൂനിയർ (2-ാം ക്ലാസ് മുതൽ 4-ാം ക്ലാസ് വരെയുള്ള കുട്ടികൾ) വിഭാഗത്തിൽ ഒന്നാം സ്ഥാനം ധ്യാൻ കൃഷ്ണയും, രണ്ടാം സ്ഥാനം സെറ ആൻ ജിയോയും, മൂന്നാം സ്ഥാനം ഹന്ന അനിസ് ഷിന്റോയും കരസ്ഥമാക്കി.ഒ ഐ സി സി എറണാകുളം ജില്ല പ്രസിഡണ്ട് സാബു പൗലോസിൻറെ അധ്യക്ഷതയിൽ ചേർന്ന ചിത്രരചനാ മത്സരത്തിന്റെ സമാപനചടങ്ങിൽ നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര വിജയികളെ പ്രഖ്യാപിക്കുകയും ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.
![]()
