റിയാദ് : സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് യനിബ ഇസ്ത്രഹായിൽ മാർച്ച് 28 നു ത്രിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ട്രിവാ-റിയാദ് ഒരുക്കിയ ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായി.
പ്രസിഡന്റ് നാസർ കല്ലറ അധ്യക്ഷത വഹിച്ച ചടങ്ങ് ചെയർമാൻ രവി കാരക്കോണം ഉത്ഘാടനം ചെയ്തു.മുൻ പ്രസിഡന്റ് നിഷാദ് ആലംകോട്, മുൻ സെക്രട്ടറി റാസി കോരണി, വൈസ് പ്രെസിഡന്റുമാരായ സുധീർ കൊക്കര, ബിനു അരുവിപ്പുറം, ചാരിറ്റി കൺവീനർ റഫീഖ് വെമ്പായം, മീഡിയ കൺവീനർ നന്ദു അരുമാനൂർ, സ്പോർട്സ് കൺവീനർ നിസ്സാം വടശ്ശേരിക്കോണം, ട്രിവയുടെ മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ ഭദ്രൻ, നവാസ് ചവർക്കോട്, ഷാൻ പള്ളിപ്പുറം, അരുൺ കാരക്കോണം, അംജത്, മുഹമ്മദ് ഷാ, ഫൈസൽ എന്നിവരും സാമൂഹിക സാംസ്കാരിക രംഗത്തെ ജോസഫ് അതിരുങ്കൾ, ശിഹാബ് കൊട്ടുകാട്, പുഷ്പ രാജ്, സനുപ് പയ്യന്നൂർ, ക്ളീറ്റസ്, മൈമുന അബ്ബാസ്, ജോൺസൺ മാർക്കോസ്, ഡോ ജയചന്ദ്രൻ, നാസറുദീൻ വി ജെ, വിജയൻ നെയ്യാറ്റിൻകര, ഷംനാദ് കരുനാഗപ്പള്ളി, ചിറാസ് പോത്തൻകോഡ്, റൗഫ് കുളമുട്ടം, സഫീർ ബുർഹാൻ, ഷാജഹാൻ കല്ലമ്പലം, നാദിർഷ എന്നിവർ ആശംസകൾ അർപ്പിച്ചു.
സെക്രട്ടറി ശ്രീലാൽ കാരക്കോണം സ്വാഗതവും ട്രഷറർ മാഹീൻ കണിയാപുരം നന്ദിയും പറഞ്ഞു.
![]()
