ദുബായ്: നന്മ ചെയ്യുകയെന്നത് വിശ്വാസിയുടെ അടിസ്ഥാന ബാധ്യതയാണെന്നും ,കുടുംബത്തിനും സമൂഹത്തിനും മാതൃകയാവണമെന്നും അബ്ദുസ്സലാം മോങ്ങം അഭിപ്രായപ്പെട്ടു.ദുബായ് മതകാര്യവകുപ്പിന്റെ സഹകരണത്തോടെ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചുനടന്ന ഈദുല്‍ ഫിത്വര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കിക്കൊണ്ട് പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തിനും സമൂഹത്തിനും അവരര്‍ഹിക്കുന്ന നന്മകള് ചെയ്തുകൊടുത്ത് മാതൃകയാവാന്‍ വ്രതാനുഷ്ഠാനത്തിലെ പരിശീലനം നമ്മെ പ്രാപ്തമാക്കണം.നന്മ എന്തെന്ന് വിവക്ഷിച്ച വിശുദ്ധ ഖുര്‍ആന്‍ വചനത്തില്‍, 18 കാര്യങ്ങളില്‍ 7 എണ്ണം വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെട്ടവയാണെങ്കില്‍ ശേഷിച്ച 11ഉം വിവിധങ്ങളായ സാമൂഹിക പുരോഗതിക്കും വികാസത്തിനും ഉതകുന്ന നന്മകള് നിറഞ്ഞവയാണെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ ഭരണകൂടം ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ചതുതന്നെ നന്മകള് നിറഞ്ഞ പ്രവര്‍ത്തനങ്ങളുടെ അനിവാര്യത വിളിച്ചോതുന്നുവെന്നും ഭദ്രതയും സുരക്ഷിതവും പുരോഗതിയും നിറഞ്ഞ കുടുംബ – സാമൂഹിക – രാഷ്ട്ര ഘടനയുടെ നിലനില്‍പ്പിന്റെ അടിത്തറയായി ഇതിനെ ഭരണകൂടം നോക്കിക്കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
![]()
