റിയാദ് : തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ ടി,എം ,ഡബ്ലിയു വിന്റെ ഈ വർഷത്തെ ഈദ് ഡ്രസ്സ് വിതരണം തലശ്ശേരിയിൽ വച്ചു പ്രസിഡന്റ് തൻവീർ ഹാഷിം ,സെക്രട്ടറി ഷമീർ തീക്കൂക്കിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ചടങ്ങിൽ നാട്ടിലുള്ള മെമ്പർമാരായ സമീർ മൈലാടാൻ , എസ്സാർ മുഹമ്മദ്, ലോക്കൽ കോർഡിനേറ്റര്‍മാരായ അബൂബക്കർ സിദ്ദിക് ,റഫീഖ് ഓ.വി, CCF സെക്രട്ടറി മുഹമ്മദ് നിസാർ, നവാസ് എന്നിവരെ കൂടാതെ അൻവരിയാ സ്കൂളിൽ നിന്ന് ഹെഡ് മിസ്റ്റർസ് സോയ ടീച്ചർ ,ആബിദ ടീച്ചർ , സൗജത്ത് ടീച്ചർ , ഷീജ ടീച്ചർ, പി ടി എ പ്രസിഡന്റ് റുക്സീന, തഹ്ലീമുൽ അവാം സ്കൂളിൽ നിന്ന് ഹെഡ് മാസ്റ്റർ അബ്ദുൽ സലാം, അബ്ദുള്ള മാസ്റ്റർ എന്നിവരും സന്നിഹിതരായിരുന്നു.
അൻവാരിയ സ്കൂളിലെ കുട്ടികളെ കൂടാതെ തഹ്ലീമുൾ അവാം സ്കൂളിലെ കുട്ടികൾ അടക്കം ഇരുന്നൂറോളം കുട്ടികൾക്ക് ഈ വർഷം പെരുന്നാൾ വസ്ത്രം നൽകി.
സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പെരുന്നാൾ സുദിനത്തിൽ ഒരു ചെറു പുഞ്ചിരി നൽകുവാൻ മെമ്പർമാരുടെ സഹകരണത്താൽ നടത്തുന്ന ഈദ് ഡ്രസ് വിതരണം കുറെ വർഷങ്ങളായി TMWA റിയാദ് നടത്തി വരുന്നു.
![]()
