റിയാദ് : നിയമ തൊഴിൽ സാമ്പത്തിക പ്രശ്നങ്ങളിൽ അകപ്പെട്ട് ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമു ഹാജി ഉൽഘാടനം ചെയ്തു.
ജില്ലയിലെ പതിനാറ് നിയോജക മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് പെരുന്നാൾ കിറ്റിന് അർഹരായ പ്രവാസികളെ കണ്ടെത്തിയത്.
പെരുന്നാൾ കിറ്റ് വിതരണ ഉൽഘാടനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര പൊന്നാനി നിയോജകമണ്ഡലം ഭാരവാഹികൾക്ക് കൈമാറി കൊണ്ട് നിർവഹിച്ചു.
നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാനലി പാലത്തിങ്ങൽ, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അസീസ് വെങ്കിട്ട, സെക്രട്ടറിയേറ്റ് മെമ്പർ കെടി അബൂബക്കർ പൊന്നാനി, ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് അരീക്കോട് നിയോജക മണ്ഡലം മണ്ഡലം ഭാരവാഹികളായ അബ്ദുറഹിമാൻ സികെ,യൂനുസ് തോട്ടത്തിൽ,അബൂട്ടി തുവ്വൂർ,നൗഷാദ് പിടി,ജുനൈദ് ടി വി , അബ്ദു റസാഖ് പൊന്നാനി,യഹിയ പൊന്നാനി, മുഹമ്മദ് ഹാരിസ് ആലിപ്പറമ്പ്, നിസാർ യുഎം ,ഫൈസൽ ഓമച്ചപ്പുഴ , ഫൈസൽ മണ്ണാർമല സംബന്ധിച്ചു.
ചടങ്ങിന് ജില്ലാ ജനറൽ സെക്രട്ടറി സഫീർ മുഹമ്മദ് സ്വാഗതവും ട്രഷറർ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
![]()
