ബുറൈദ :ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ(ഐ സി എഫ്),ആർ എസ് സി ,കെ സി എഫ് ,മർകസ് കമ്മിറ്റിയുമായി ചേർന്ബു റൈദയിൽ ഇഫ്താർ സംഗമം നടത്തി.
കേരള ഹജ്ജ് കമ്മിറ്റി മുൻ ചെയർമാൻ മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു .
സ്നേഹവും സഹോദര്യവും ഊട്ടിയുറപ്പിക്കാൻ ഇഫ്താർ സംഗമങ്ങൾ ഉപകാരപ്പെടുന്നുണ്ടെന്നും ,അശരണരുടെയും പട്ടിണിപ്പാവങ്ങളുടെയും വിശപ്പും പ്രയാസങ്ങളും കണ്ടറിഞ്ഞു പ്രവർത്തിക്കുന്നതിൽ പ്രവാസ ലോകത്തിന്റെ സന്മനസ്സും കാരുണ്യവും തുടർന്ന് കൊണ്ടേയിരിക്കണമെന്നും
മർകസ് ഡയറക്ടർ കൂടിയായ സി മുഹമ്മദ് ഫൈസി ഓർമ്മിപ്പിച്ചു .
ജാഫർ സഖാഫി പ്രാർത്ഥനക്കു നേതൃതം നൽകി.
ശിഹാബ് സവാമ,ഫൈസൽ നല്ലളം,യാസീൻ ഫാളിലി ശറഫുദ്ധീൻ വാണിയമ്പലം ,നൗഫൽ മണ്ണാർക്കാട് ,നിസാം മാമ്പുഴ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
