ദുബായ്: ദുബൈയിലെ പ്രവാസി വിദ്യാർഥികൾക്കായി മലപ്പുറം ജില്ല കെ.എം.സി.സി വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബുക്ക് എക്സ്ചേഞ്ച് മേള സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അവസരം പ്രയോജനപ്പെടുത്തി നിരവധി വിദ്യാർഥികൾ മേളയിലൂടെ പുസ്തക കൈമാറ്റം നടത്തി. വനിത വിങ് പ്രസിഡന്റ് ഹസ്ന സലാഹ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ശബ്നം, ബാസില ബാവക്കുട്ടി, സലീന മുഹമ്മദ്, ഫാത്തിമ റഹീസ, ജംഷി സലീം, ടി.കെ. ബുഷ്റ എന്നിവർ നേതൃത്വം നൽകി.
ബി.കെ. സീനത്ത് സ്വാഗതവും മുബഷിറ മുസ്തഫ നന്ദിയും പറഞ്ഞു
![]()
