ന്യൂഡൽഹി: ക്യൂബൻ ഉപപ്രധാനമന്ത്രി ഡോ. എഡ്വേർഡോ മാർട്ടിനെസ് ഡയസുമായി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം കൂടിക്കാഴ്ച നടത്തി. ആരോഗ്യം, കായികം, യുവനജനകാര്യം, ഉന്നത വിദ്യാഭ്യാസം, സാംസ്കാരികം, ബയോ ടെക്നോളജി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ക്യൂബയുമായി സഹകരിക്കുന്നത് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ക്യൂബൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണാ ജോർജ്, വി അബ്ദുറഹിമാൻ എന്നിവരാണ് ചർച്ചയ്ക്കെത്തിയത്.
അർബുദ വാക്സിൻ വികസനം, അൽസ്ഹൈമേഴ്സ്– പ്രമേഹം മരുന്നുകളുടെ വികസനം തുടങ്ങിയവയിലെ ക്യൂബൻ സഹകരണം, വിവിധ കായിക ഇനങ്ങളിലെ കളിക്കാരെയും പരിശീലകരെയും പരസ്പരം കൈമാറൽ, ക്യൂബൻ യൂണിവേഴ്സിറ്റികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടങ്ങിയവ ചർച്ചയായി.
![]()
