എറണാകുളം: സ്കൂളിൽ വിദ്യാർത്ഥികളുടെ അച്ചടക്കം ഉറപ്പുവരുത്താൻ അധ്യാപകർ കൈയ്യിൽ ചെറിയ ചൂരൽ കരുതട്ടെയെന്ന് ഹൈക്കോടതി. സ്കൂളിലെ അച്ചടക്കവുമായി ബന്ധപ്പെട്ട് അധ്യാപകർക്കെതിരെയുള്ള പരാതികളിൽ ഉടൻ തന്നെ കേസ് എടുക്കരുതെന്നും അതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
ആറാം ക്ലാസുകാരനെ ചൂരൽ കൊണ്ട് അടിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. അധ്യാപകരാണ് ഭാവി തലമുറയെ വാർത്തെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി ചെറിയൊരു ശിക്ഷ നൽകിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. അധ്യാപകർ ചൂരൽ പ്രയോഗിക്കാതെ വെറുതെ കൈയ്യിൽ കരുതുന്നത് പോലും കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാക്കും.
![]()
