അബ്ദുൽ റഊഫ് കൊണ്ടോട്ടി,ഖത്തർ
പ്രവാസികൾ ഇപ്പോൾ കുടുംബ സമേതം അവധിക്കാലങ്ങൾ ചിലവഴിക്കാനായി സ്വന്തം നാടിന് പുറമെ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നവരാണ്.
മൂന്ന് മാസം കൂടെ കഴിഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ അടക്കം വേനലവധി അടുത്ത് വരികയാണല്ലോ. പല രാജ്യങ്ങളിലേക്കും പ്രവേശിക്കുന്നതിന് പാസ്പോർട്ട് കാലാവധി ചുരുങ്ങിയത് ആറ് മാസം ഉണ്ടായിരിക്കണമെന്ന് നിബന്ധനയുണ്ട്.
നേരത്തെ തന്നെ ടിക്കറ്റ് എടുക്കാൻ തയ്യാറാവുന്ന പലരും ഇക്കാര്യം ശ്രദ്ധിക്കാത്തതിനാൽ അവസാന ദിനങ്ങളിൽ ടെൻഷൻ ആവുകയും കൂടുതൽ ഫീസ് അടച്ച് തത്കാൽ സംവിധാനം വഴി പാസ്പോർട്ട് എടുക്കേണ്ടതായി വരാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ യാത്ര പുറപ്പെടുന്ന തിയ്യതിക്ക് ആറ് മാസത്തിൽ കുറവ് കാലാവധിയുള്ള പാസ്പോർട്ടുകൾ ഇപ്പോൾ തന്നെ പുതുക്കുന്നത് ഏറെ നന്നാവും.
ഇപ്പോൾ അപേക്ഷിച്ചാൽ യാതൊരു പ്രയാസവുമില്ലാതെ പാസ്പോർട്ട് ലഭിക്കുകയും യാത്ര ചെയ്യാനുമാവും.
![]()
