ജിദ്ദ: യുക്രൈൻ – റഷ്യ സംഘര്‍ഷത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചതിന് സൗദി അറേബ്യയോട് നന്ദി പറഞ്ഞ് യുഎസ്. സൗദി ഭരണാധികാരികള്‍ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ നന്ദി അറിയിച്ചു. ജിദ്ദയില്‍ ഉന്നത യുക്രൈൻ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്സിനൊപ്പം മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയിലാണ് റൂബിയോ സൗദി ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞത്.
![]()
