റിയാദ് : സൗദിയിലേക്കുള്ള സന്ദർശക വിസ അപേക്ഷകര്‍ക്ക് ഏത് തരം വിസയാണ് അനുവദിക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള അധികാരം ഇനി മുതല്‍ അതാത് രാജ്യങ്ങളിലെ സൗദി എംബസിക്കോ കോണ്‍സുലേറ്റിനോ ആയിരിക്കും. സിന്ഗിള്, മള്‍ട്ടിപ്പിള്‍ വിസ തെരഞ്ഞെടുക്കാനുള്ള അവകാശം അപേക്ഷകനുണ്ടാവില്ല. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ അനുവദിക്കുന്ന സൈറ്റില്‍ നിന്ന് സിംഗിള്‍, മള്‍ട്ടിപ്പിള്‍ എന്‍ട്രി ഓപ്ഷനുകള്‍ പിന്‍വലിച്ചതോടെയാണിത്.ഏതു വിസയാണ് ലഭിക്കുകയെന്ന് ഉറപ്പില്ലാത്തതിനാല്‍ ദീര്‍ഘകാല താമസം ലക്ഷ്യമിട്ട് യാത്ര പ്ലാന്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് പ്രവാസി കുടുംബാംങ്ങൾക്കടക്കം നിലവിൽ ഉള്ള സാഹചര്യം.
![]()
