കൊച്ചി: കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിൽ റൈഡ് ,കഞ്ചാവുമായി മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ. ഉപയോഗത്തിനും വിപണനത്തിനുമായി ലഹരിവസ്തുക്കള്‍ ശേഖരിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പി വി ബേബി. നാര്‍ക്കോട്ടിക് സെല്‍ എസിപി, ഡാന്‍സാഫ് ടീം, കളമശ്ശേരി പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് പോളിടെക്നിക് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്. രണ്ടു നിലകളുടെ ഹോസ്റ്റലില്‍ രണ്ടിടത്തു നിന്നുമായി 2 കിലോ കഞ്ചാവാണ് കണ്ടെടുത്തത്.
ഒരു സ്ഥലത്തു നിന്നും 1.9 കിലോയും വേറൊരു മുറിയില്‍ നിന്നും 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. 9.7 ഗ്രാം കഞ്ചാവു പിടിച്ചെടുത്ത മുറിയില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്.
![]()
