റിയാദ് : ലേബർ ക്യാമ്പിലെ മുന്നൂറോളം വരുന്ന തൊഴിലാളികൾക്ക് ഇഫ്ത്താർ വിരുന്നൊരുക്കി റിയാദ് മലപ്പുറം ജില്ല കെഎംസിസി. സുലൈ ഇസ്താംബൂൾ സ്ട്രീറ്റിലെ സകൻ ശരിക ക്യാമ്പിലാണ് വിരുന്നൊരുക്കിയത്. വിവിധ രാജ്യക്കാരായ സാധാരണ തൊഴിലാളികളാണ് വിരുന്നിൽ പങ്കെടുത്തത്.
സഹജീവി സ്നേഹത്തിന്റയും സാഹോദര്യത്തിന്റെയും നന്മകളുൾക്കൊണ്ട് കാരുണ്യവാനായ ദൈവത്തിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ബോധ്യപെടുത്തലിൻ്റെ ഏറ്റവും മനോഹരമായ കൂടിച്ചേരലായിരുന്നു ലേബർ ക്യാമ്പിലെ ഇഫ്താറെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഉസ്മാനലി പാലത്തിങ്ങൽ, സെക്രട്ടറയേറ്റ് മെമ്പർമാരായ കെ.കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, ഭാരവാഹികളായ സിറാജ് മേടപ്പിൽ, ഷാഫി തുവ്വൂർ, റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ വെൽഫെയർ വിങ് ചെയർമാൻ നൗഷാദ് ചക്കാല, എന്നിവർ അതിഥികാളയെത്തി.
ഇഫ്താറിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സെക്രട്ടറി സഫീർ തിരൂർ, ഭാരവാഹികളായ മുനീർ മക്കാനി, സലാം മഞ്ചേരി, യൂനുസ് നാണത്ത്, ശകീൽ തിരൂർക്കാട്, അർഷദ് ബാഹസ്സൻ തങ്ങൾ, മൊയ്തീൻ കുട്ടി പൊന്മള, ശബീറലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക് വിവിധ മണ്ഡലം ഭാരവാഹികൾ, മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി വിവിധ ഉപസമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
