ജുബൈൽ: കെഎംസിസി സിറ്റി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈലിലെ വിവിധ മത, സാമൂഹിക, സാംസ്കാരിക നേതാക്കളുടെയും കെ എം സി സി പ്രവർത്തകരുടെയും സാന്നിധ്യം ശ്രദ്ധേയമായി.
ഫറാസ് എ.പി ഖിറാത്തും റാഫി ഹുദവി റമദാൻ സന്ദേശവും നൽകി. കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ ഇഫ്താർ സംഗമത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.
ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സിറ്റി ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതം പറഞ്ഞു.
കെഎംസിസി ജുബൈൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ, ചെയർമാൻ ഹമീദ് പയ്യോളി, കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ഷിഹാബ് കൊടുവള്ളി, ഒ ഐ സി സി പ്രസിഡന്റ് നജീബ് നസീർ, ജുബൈൽ പൊതുപ്രവർത്തകൻ സലീം ആലപ്പുഴ, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിസ്ഡം പ്രതിനിധി അബ്ദുൽ മന്നാൻ വാവാട്, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കെ എൻ എം പ്രതിനിധി കബീർ സലഫി പറളി, ജുബൈൽ ഇന്ത്യൻ സ്കൂൾ അദ്ധ്യാപകൻ സനിൽ കുമാർ, മലയാളി സമാജം സെക്രട്ടറി ബൈജു അഞ്ചൽ, ടോസ് മാസ്റ്റർ പ്രതിനിധി സഫേർ മുഹമ്മദ് നിസാർ ഇബ്രാഹിം, ശിഹാബ് മാധ്യമം, ഡോക്ടർ ഫവാസ്, കെ.പി. അബു (HMT), തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
കെഎംസിസി ജുബൈൽ സിറ്റി ഏരിയ നേതാക്കളായ റിയാസ് വേങ്ങര, സിറാജ് ചെമ്മാട്, ഇല്യാസ് പെരിന്തൽമണ്ണ, ഫിബിൻ പന്തപ്പാടൻ, സമദ് കണ്ണൂർ, ജമാൽ, ജാഫർ താനൂർ, ബാവാ ഹുസൈൻ, സമീറലി, യാസർ അരീക്കോട് എന്നിവർ നേതൃത്വം നൽകി.
കെഎംസിസി ജുബൈൽ സിറ്റി ഏരിയ ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.
![]()
