റിയാദ് : എംഇഎസ് റിയാദ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ എംഇഎസ് അംഗങ്ങളും അനുഭാവികളും വിശിഷ്ടാതിഥികളും അടക്കം നിരവധി പേർ പങ്കെടുത്തു.
പ്രസിഡന്റ് ടി എം അഹമ്മദ് കോയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടി എസ് സൈനുൽ ആബിദ് മുഖ്യ പ്രഭാഷണം നടത്തി. സക്കാത്ത് സെൽ ചെയർമാൻ ഫൈസൽ പൂനൂർ സക്കാത്ത് സെല്ലിന്റെയും സ്കോളർഷിപ്പ് വിങ്ങിന്റെയും പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു.
സലിം പള്ളിയിൽ, സഗീർ അലി വണ്ടൂർ, അബ്ദുൽ ഖാദർ കുട്ടശ്ശേരി, ഹർഷദ് ഫറോക്ക്, ഷമീം മുക്കം, സുഹാസ് ചേപ്പാലി, അബൂബക്കർ മമ്പാട്, റിയാസ് അബ്ദുല്ല, ഫൈസൽ അബ്ദു എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി നവാസ് റഷീദ് സ്വാഗതവും സോഷ്യൽ കമ്മിറ്റി ചെയർമാൻ ഷഫീഖ് പാനൂർ നന്ദിയും രേഖപ്പെടുത്തി.
![]()
