മക്ക :കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളീ ജീവനക്കാരുടെ കൂട്ടായ്മയായ കെ എ എം സി മലയാളീസ് ഇഫ്താർ സംഗമം നടത്തി .മക്കയിലെ ഹുസൈനിയയിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം 200 ഇൽ അധികം പേര് പങ്കെടുത്തു .പരിപാടിക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്റഫ് ,അജ്മൽ ,റഫ്സൽ ,അഫ്സൽ ,റഊഫ് ,എന്നിവർ നേതൃത്വം നൽകി .ആബിദ് ,തയ്യിബ് എന്നിവർ റമദാൻ സന്ദേശം നൽകി.
![]()
