കുവൈറ്റ് : ദേശീയ വിമോചന ദിനത്തോടനുബന്ധിച്ചു മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തിൽ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കണ്ണൂർ ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന് അധ്യക്ഷത വഹിച്ചു. നാഷനൽ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷനൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ, നാഷനൽ സെക്രട്ടറി ബി.എസ്.പിള്ള, മെട്രോ മെഡിക്കൽ ജനറൽ മാനേജർ ഫൈസൽ ഹംസ, അബ്ബാസിയ ബ്രാഞ്ച് മാനേജർ അഖില, പ്രസിഡന്റ്മാരായ അക്ബർ വയനാട്, സാബു പോൾ, റസാഖ് ചെറുതുരുത്തി, എബി അത്തിക്കയത്തിൽ, ഷബീർ കൊയിലാണ്ടി, അരുൺ ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. സനിൽ തയ്യിൽ, മുഹമ്മദ് റിയാസ്, പി.സുമേഷ്, ഷിന്റോ ആർ, ജയേഷ്, മുഹമ്മദ് പെരുമ്പ ബൈജു തോമസ്, ജോബി കോളയാട്, രവി ചന്ദ്രൻ, പി.കെ.സജിൽ, ജോബി അലക്കോട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് ശരൺ കോമത്ത് നന്ദിയും പറഞ്ഞു.
![]()
