FCNR അക്കൗണ്ട് പ്രവാസികൾക്ക്, എൻ ആർ ഇ, എൻ ആർ ഒ അക്കൗണ്ടുകൾക്ക് പുറമെ തുടങ്ങാവുന്ന നല്ലൊരു ഓപ്ഷൻ ആണ്.
ഫോറിൻ കറൻസി നോൺ റസിഡൻറ് എന്നറിയപ്പെടുന്ന ഈ അക്കൗണ്ടിൽ വിദേശ കറൻസികളായ യുഎസ് ഡോളർ, യൂറോ, ജപ്പാൻ യെൻ മുതലായ കറൻസികളിൽ ആണ് നിക്ഷേപം നടത്തേണ്ടത്.
✅നിക്ഷേപ കാലാവധി കഴിയുമ്പോൾ അന്നത്തെ നിരക്കിലുള്ള യുഎസ് ഡോളർ അടക്കമുള്ള കറൻസിക്ക് തുല്യമായ തുക ഇന്ത്യൻ രൂപയിൽ പിൻവലിക്കുകയും ചെയ്യാം. അതിനാൽ ഇന്ത്യൻ കറൻസിക്ക് ഉണ്ടാകുന്ന മൂല്യ ശോഷണം തരണം ചെയ്യാൻ ഇത് സഹായകരമാവും.
മറ്റു സവിശേഷതകൾ:
1. ഒരു കൊല്ലം മുതൽ അഞ്ച് കൊല്ലം വരെയുള്ള സ്ഥിര നിക്ഷേപമാണ്.
2. കാലാവധി പൂർത്തിയായാൽ മുഴുവൻ തുകയും വിദേശത്തേക്ക് ട്രാൻസ്ഫർ ചെയ്യാമെന്നതിനാൽ കുട്ടികളുടെ പഠനാവാശ്യങ്ങൾക്കും മറ്റും ഏറെ പ്രയോജനപ്രദമാണ്.
3. നിക്ഷേപത്തിൽ നിന്നുണ്ടാവുന്ന നേട്ടങ്ങൾക്ക് നികുതിയിൽ നിന്ന് പൂർണ്ണമായും ഇളവ് ലഭിക്കും.
4. കാലാവധി ആകുന്നതിനുമുമ്പും പിൻവലിക്കാനുള്ള സൗകര്യവും ഓവർ ഡ്രാഫ്റ്റ് സൗകര്യവും വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാണ്.
![]()
