വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് വനിത വിഭാഗം റിയാലിറ്റി ഷോ പോസ്റ്റർ പ്രകാശനം
അൽഖോബാർ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സ് വനിത വിഭാഗം “WOWMOM” എന്ന പേരില്‍ അമ്മമാര്‍ക്കായുള്ള റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. തറവാട് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ ഫ്ലയര്‍ ലോഞ്ച് പ്രമുഖ വ്യവസായി മുരളി നിര്‍വഹിച്ചു.
ഓരോ വീടിന്റെയും ഹൃദയമാകുന്ന അമ്മ, അവരുടെ ജീവിതസന്ധികളില്‍ നേരിടുന്ന തുല്യതയില്ലാത്ത അനുഭവങ്ങളും, നേട്ടങ്ങളും, കരുത്തും, കരുതലുമൊക്കെ വിവിധങ്ങളായ ഇനങ്ങളിലൂടെ മാറ്റുരച്ച് കൊണ്ട് അമ്മമാരെ ബഹുമാനിക്കപ്പെടുന്ന, ആഘോഷിക്കപ്പെടുന്ന വലിയയൊരു വേദി ഒരുക്കുകയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച അല്‍ഖോബാര്‍ പ്രൊവിന്‍സ് പ്രസിഡണ്ട് ഷമീം കാട്ടാക്കട വ്യക്തമാക്കി.
പരിപാടിയുടെ ഘട്ടങ്ങളും ഇനങ്ങളും നിയമാവലികളുമെല്ലാം പ്രോഗ്രാം കണ്‍വീനര്‍ ഗുലാം ഫൈസല്‍ വിശദീകരിച്ചു. ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
പരിപാടിയുടെ രജിസ്ട്രേഷന് ആരംഭിച്ചതായും മാര്‍ച്ച് 20 വരെ എല്ലാ അമ്മമാര്‍ക്കും ഈ പരിപാടിയില്‍ മത്സരാര്ത്ഥിയാവുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമുണ്ടെന്നും അധ്യക്ഷത വഹിച്ച വനിത വിഭാഗം പ്രസിഡന്റ് ഷംല നജീബ് അറിയിച്ചു. റെയ്നി ബാബു അവതാരകയായ ചടങ്ങില്‍, വനിത വിഭാഗം ജനറല്‍ സിക്രട്ടറി അനു ദിലീപ് സ്വാഗതവും ട്രഷറര്‍ രതി നാഗ നന്ദിയും പറഞ്ഞു.
നൃത്ത അധ്യാപികമാരായ സൗമ്യ വിനോദ്, ശില്പ നൈസില്, സാമൂഹ്യ പ്രവര്‍ത്തകരായ ഷിജില ഹമീദ്, ശബ്ന നജീബ്, റൂബി അജ്മല്‍, രാജി അരുണ്‍, അബ്ദുല്‍ ഹമീദ്, സിയാദ്, കവയത്രി സോഫിയ ഷാജഹാന്, മാധ്യപ്രവര്ത്തകന് സാജിദ് ആറാട്ടുപുഴ, മൂസക്കോയ, സാമുവല്‍ ജോണ്‍, അജിം ജലാലുദ്ദീന്‍, നജീബ് അരഞ്ഞിക്കല്‍, അഷറഫ് ആലുവ, ഷഫീക് സികെ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ദിനേശ് എന്‍ കെ, ദിലീപ് കുമാര്‍, അഭിഷേക് സത്യന്, അപ്പന് മേനോന്, നവാസ് സലാഹുദ്ദീന്, അബ്ദുസ്സലാം, നസിയ നഹാസ്, ഷെറി ഷമീം, റീന നവാസ്, ജമീല ഹമീദ്, ജെസി നിസാം, നജ്ല നിഷാദ്, ഷീജ അജിം, സുജ റോയ്, സാജിത ഷഫീക്ക് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
![]()
