ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയിലെത്തിയ കരുവാരകുണ്ട് തരിശിലെ തെക്കന്‍ അബു ഹാജിക്കും കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം വാക്കയില്‍ ഷബീര്‍ അലിക്കും കരുവാരകുണ്ട് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ ഊഷ്മള സ്വീകരണം നല്കി.പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് ഹനീഫ കുരിക്കള്‍ അധ്യക്ഷത വഹിച്ചു. ടി പി ശിഹാബ് കരുവാരകുണ്ട് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.ജിദ്ദ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞാപ്പു സ്വാഗതവും ട്രഷറര്‍ ഷംസുദ്ദീന് ഇല്ലിക്കുത്ത് നന്ദിയും പറഞ്ഞു. മുഹമ്മദലി നമ്പ്യന്‍ , എം പി എ ലത്തീഫ് , ഉസ്മാന് കുണ്ടുകാവില്‍ , കാദര്‍ വാലയില്‍ , ജാഫര്‍ പുളിയക്കുത്ത് , സി .ടി സജീര്‍ , പി എസ് ഫൈസല്‍ , ജാഫര്‍ ഇപ്പുട്ടി വട്ടപ്പറമ്പില്‍ , എന്‍ കെ മുജീബ് തരിശ് , റഹ്മത്തുള്ള തെക്കന്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
![]()
