റിയാദ് :റിയാദിനടുത്ത് മുസാമിയിൽ ഗ്ലാസ് ഷോപ്പിലെ ജീവനക്കാരനായ കണ്ണൂർ സ്വദേശി നിര്യാതനായി.കണ്ണൂർ നടുവിൽ കൊഴുമ്മൽ വീട്ടിൽ രാഘവൻ നമ്പ്യാർ -ഓമന ദമ്പതികളുടെ മകൻ പ്രകാശൻ(48) ആണ് മരിച്ചത്.കഴിഞ്ഞ രണ്ടാഴ്ചയായി രക്ത സമ്മർദ്ദം കൂടി റിയാദിലെ കിംഗ് സൗദ് മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: മഞ്ജുള.മക്കൾ: ആവണി, ആദിത്ത്.മൃതദേഹം ഇന്ന് രാത്രി 11:55 ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ നാസർ കല്ലറയുടെ നേതൃത്വത്തിൽ ഓ ഐ സി സി പ്രവർത്തകരായ ജയൻ മാവിള,സതീശൻ, ശ്യാംകുമാർ അഞ്ചലും സുഹൃത്തുക്കളും നേതൃത്വം കൊടുത്തു.
![]()
