ജിദ്ദ: ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഇഫ്താര്‍ സംഗമവും കേരള ജര്‍ണലിസ്റ്റ് യൂണിയന് മെമ്പര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ദെ പുട്ട് റസ്റ്റാറെന്റെില് സംഘടിപ്പിച്ച പരിപാടിയില്‍ മെമ്പര്‍മാരും കുടുംബങ്ങളുമടക്കം നിരവധി പേര് പങ്കെടുത്തു. പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. കേരള ജര്‍ണലിസ്റ്റ് യൂണിയന് (കെ.ജെ.യു) അംഗത്വ കാര്‍ഡുകളുടെ വിതരണം ചടങ്ങില്‍ നടത്തി.
ഇബ്റാഹീം ശംനാട് റമദാന് സന്ദേശം നല്കി. ഹസന് ചെറൂപ്പ, ജലീല്‍ കണ്ണമംഗലം, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂര്‍, സുല്‍ഫീക്കര്‍ ഒതായി, ഗഫൂര്‍ കൊണ്ടോട്ടി, ഗഫൂര്‍ മമ്പുറം, നാസര്‍ കരുളായി, മുസ്തഫ പെരുവള്ളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വഹീദ് സമാന്, എന്‍.എം സ്വാലിഹ് എന്നിവര്‍ക്ക് പുതുതായി ജിദ്ദ ഇന്ത്യ മീഡിയ ഫോറത്തില്‍ അംഗത്വം നല്കി. ജനറല്‍ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും ട്രഷറര്‍ പി.കെ. സിറാജ് നന്ദിയും പറഞ്ഞു.
![]()
