റിയാദ് : സാമുഹ്യ പ്രവര്‍ത്തകനും ‘തട്ടകം റിയാദ്’ ശില്‍പ്പികളില്‍ പ്രധാനിയുമായിരുന്ന ആലപ്പുഴ ജില്ലയിലെ കായകുളം നൂറനാട് സ്വദേശി കുറ്റിവിളയിൽ (56) റിയാദില്‍ മരണപെട്ടു . ഹൃദയാഘാതമാണ് മരണകാരണം.
ജോലി സ്ഥലത്തേക്ക് പോകുന്നതിനു മുൻപ് ശാരീരിക അസ്വാസ്ഥ്യം തുടർന്ന് സുഹൃത്തിനെ വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം പെട്ടന്ന് താമസസ്ഥലത്ത് എത്തിയെങ്കിലും ഡോര്‍ തുറക്കുന്നുണ്ടായിരുന്നില്ല. പിന്നിട് ഡോര്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴെക്കും സുജിത് ചലനമറ്റു കിടക്കുകയായിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ചു ഒബൈദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരജീവൻ രക്ഷിക്കാനായില്ല
കഴിഞ്ഞ മൂന്നു പതിറ്റാണ്ട് ആയി അദ്ദേഹം സൗദിയില്‍ ഉണ്ട് തട്ടകം റിയാദ് നാടക സമിതിയുടെ സജീവ പ്രവര്‍ത്തകനും ആയിരുന്നു. പിതാവ്: പരേതനായ രാഘവന്.
മാതാവ് :വേദവല്ലി. ഭാര്യ : ഷീബ.മക്കൾ :സിൻസിത (യു കെ), ശ്രദ്ധേഷ് (പ്ലസ് ടു വിദ്യാർത്ഥി)
നിയമനടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി സുഹുര്ത്തുക്കളും സാമുഹ്യ പ്രവര്‍ത്തകരും കമ്പനി പ്രതിനിധികളും രംഗത്തുണ്ട്.
സുജിത് കുറ്റിവിളയിലിന്റെ നിര്യാണത്തില്‍ തട്ടകം റിയാദ് അനുശോചനം അറിയിച്ചു
![]()
