അബ്ദുൽ റഊഫ് കൊണ്ടോട്ടി. ഖത്തർ
വിശദാംശങ്ങൾ:-
➡️ 2023 ഒക്ടോബർ 1 നോ അതിന് ശേഷമോ ജനിച്ചവർക്ക് ജനനത്തിയ്യതി തെളിയിക്കാൻ പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവടങ്ങളിൽ നിന്നും ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പ്രസ്തുത തിയ്യതിക്ക് മുമ്പ് ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും ജനനത്തിയ്യതി കാണിക്കുന്ന രേഖയായി സമർപ്പിക്കാം.
➡️ പാസ്പ്പോർട്ടിന്റെ അവസാന പേജിൽ മാതാപിതാക്കളുടെ പേരുകൾ ചേർക്കില്ല. വേർപിരിഞ്ഞതോ കുടുംബവുമായി ബന്ധമില്ലാത്ത മാതാപിതാക്കളുടെ പേരുകൾ പാസ്പ്പോർട്ടിൽ ഉണ്ടാവുന്നത് മൂലം മക്കൾക്കുണ്ടാകുന്ന വിഷമതകൾ ഒഴിവാക്കാനാണ് ഈ നടപടി.
➡️ അവസാന പേജിൽ അഡ്രസ്സും ഉണ്ടാവില്ല. പാസ്പോർട്ട് ഹോർഡറുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണി നടപടി. പകരം ബാർകോഡ് ഏർപ്പെടുത്തും.
എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് സ്കാൻ ചെയ്തു വിലാസം അറിയാം.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ മാറ്റങ്ങൾ ഗസറ്റ് വിജ്ഞാപനം പുറത്തിറക്കുന്നതോടെ പ്രബല്യത്തിൽ വരും.
![]()
