ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇസ്പാഫ്(ഇന്ത്യൻ സ്കൂള്‍ പാരന്റ്സ് ഫോറം) അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇതാദ്യമായി വനിതകള്‍ക്കു കൂടി പ്രാതിനിധ്യം നല്‍കിയുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
പുതിയ ഭാരവാഹികളായി എഞ്ചിനീയര്‍ മുഹമ്മദ് ബൈജു (പ്രസിഡന്റ്), ഡോ. മുഹമ്മദ് ഫൈസല്‍ (ജനറല്‍ സെക്രട്ടറി), റിയാസ്, ബുഷൈര്‍, പി.സി ഷിഹാബ്, ഹിഫ്സു റഹ്മാന്, അജ്ന അന്‍വര്‍ലാല്‍ (വൈസ് പ്രസിഡന്റുമാര്‍), യൂനുസ്, അന്‍വര്‍ ഷജ, റഷാദ്, ജയ്സല്‍, നസ്റിന് സിറാജ് (ജോയിന്റ് സെക്രട്ടറിമാര്‍). അന്‍വര്‍ അബ്ദുറഹിമാന് (ട്രഷറര്‍), സലാഹ് കാരാടന്‍, നാസര്‍ ചാവക്കാട്, മുഹമ്മദ് കുഞ്ഞി (രക്ഷാധികാരികള്‍) എന്നിവരെ തെരഞ്ഞെടുത്തു.
![]()
