ജിദ്ദ :പ്രവാസി ബാര്‍ബേഴ്സ് കൂട്ടായ്മയുടെ ജനറല്‍ ബോഡി യോഗം ജിദ്ദയിലെ സീസണ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. യോഗത്തില്‍ സുബൈര്‍ വള്ളുവമ്പ്രം അധ്യക്ഷത വഹിച്ചു. സാദത്ത് കരുവാരക്കുണ്ട് വാര്‍ഷിക റിപ്പോര്‍ട്ടും, ശിഹാബ് മര്‍വ സാമ്പത്തിക റിപ്പോര്‍ട്ടും, ഭാവി പരിപാടികളെക്കുറിച്ച് മുഖ്യരക്ഷാധികാരി മുജീബ് മമ്പാട്, ഹാരിസ് പെരിന്തല്‍മണ്ണ, നാസര്‍ ബഹറ എന്നിവരും സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ് സുബൈര്‍ വള്ളുവമ്പ്രം, സെക്രട്ടറി സമീര്‍ ഹെയര്‍ ക്ലബ്ബ്, ട്രഷറര്‍ മുസ്തഫ കോട്ടയില്‍, രക്ഷാധികാരികള്‍ നാസര്‍ ബഹറ, മുജീബ് മമ്പാട് ഹാരിസ് പെരിന്തല്‍മണ്ണ, ചാരിറ്റി വിങ്ങ് കണ്‍വീനര്‍: ഹാരിസ് കാരാപറമ്പ്, ശിഹാബ് മര്‍വ, .വൈസ് പ്രസിഡണ്ട്: സാദത്ത് കരുവാരക്കുണ്ട്, ഫൈസല്‍ പാണക്കാട്, ജോയിന്റ് സെക്രട്ടറി: ജുനൈസ് നിലമ്പൂര്‍, അബ്ദുല്‍ ഗഫൂര്‍, ജോയിന്റ് ട്രഷറര്‍ ഹംസ മഹജര്‍, ഹംസ ഷറഫിയ, എക്സിക്യൂട്ടീവ്: മുസ്തഫ ചേളാരി, ബഷീര്‍ ചേലേമ്പ്ര നൗഫല്‍ ഒളവണ്ണ, ഷുക്കൂര്‍ കാളികാവ്, റജീബ് സാമിര്‍, നിയാസ് ചെങ്ങാനി, വഹാബ് എന്നിവരെ തിരഞ്ഞെടുത്തു.
ജുനൈസ് നിലമ്പൂര്‍ സ്വാഗതവും ഫൈസല്‍ പാണക്കാട് നന്ദിയും പറഞ്ഞു.
![]()
