ദമാം :കോബാർ സൗഹൃദവേദിയുടെ 2023ലെ അംഗ്വത്വ വിതരണോത്ഘാടനം അസീസിയയിലെ അൽ ഫനാർ ഫാം ഹൗസിൽ വച്ച് നടന്നു. ചിത്രകാരി ഷംലി ഫൈസലിനും കുടുംബത്തിനും ജീവകാരുണ്യ പ്രവർത്തകയും നാരി ശക്തി പുരസ്കാര ജേതാവുമായ മഞ്ജു മണിക്കുട്ടൻ അംഗ്വതം നൽകി. കലാകാരൻ റോബിനും കുടുംബത്തിനും മീഡിയ വൺ റിപ്പോർട്ടർ നൗഷാദ് ഇരിക്കൂർ അംഗത്വം നൽകി.സിനിമ നിർമ്മാതാവ് ജോളി ലോനപ്പൻ മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ്സ് സംരംഭകനായ ഒമർ ഷരീഫിനും, അറേബ്യൻ ഈഗിൾസിൻ്റെ പ്രസിഡൻ്റ് സുരേഷ് റാവുത്തർ ഗായകൻ നിർമ്മൽ എരവിമംഗലത്തിനും ബിജു എബ്രഹാം സജുവിനും കുടുംബത്തിനും അംഗ്വതം നൽകി.കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കലാകാരൻമാരും സൗഹൃദ വേദി അംഗങ്ങളും പങ്കെടുത്ത കലാവിരുന്ന് സമാഗമത്തിന് മാറ്റ് കൂട്ടി. കലാപരിപാടികൾക്ക് സുനീർ അറക്കൽ, റസാഖ് ബാവു, അഷ്റഫ് പെരി ങ്ങോo, ഷിബു പുതുക്കാട്, അഷ്റഫ് അംഗടിമുഗർ, മുസ്തഫ, പ്രഭാകരൻ പൂവത്തൂർ, ഷബീർ എട്ടിക്കുളം, പ്രമോദ് ചെങ്ങന്നൂർ, ഹരീഷ് പ്രഭാകരൻ, അലൻ.കെ തോമസ്, മമ്മു ഇരിങ്ങാലക്കുട, ഷബീർ ഉണ്ണിയങ്കൽ എന്നിവർ നേതൃത്വം നൽകി. ഡോ.അമിത ബഷീർ അവതാരകയായിരുന്നു. രക്ഷാധികാരി ജേക്കബ് ഉതുപ്പ് സ്വാഗതവും നസീറ അഷ്റഫ് നന്ദിയും പറഞ്ഞു.
![]()
