റിയാദ് : ഓ ഐ സി സി സൗദി നാഷണൽ കമ്മറ്റി പ്രഖ്യാപിച്ചു . ഓ ഐ സി സി യുടെ ചാർജുള്ള കെ പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ.പി എ സലിം എന്നിവർ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് കൈമാറിയ ലിസ്റ്റ് അംഗീകരിച്ച് കെ പി സി സി ജനറൽ സെക്രട്ടറി എം ലിജു ഭാരവാഹികളെ പ്രഖ്യാപിച്ചു.
സൗദി നാഷണൽ കമ്മറ്റി പ്രസിഡന്റായി ബിജു കല്ലുമല (ദമ്മാം), ജനറൽ സെക്രട്ടറി-സംഘടനാ ചുമതല- റഹ്മാൻ മുനമ്പത്ത് (റിയാദ്) ,ട്രെഷറർ യാസിർ നായിഫ് (ജിദ്ദ) എന്നിവരാണ് പ്രധാന ഭാരവാഹികൾ . ഇവർക്ക് പുറമെ നാല് വൈസ് പ്രസിഡണ്ട്മാർ ,നാല് ജനറൽ സെക്രട്ടറിമാർ, അഞ്ച് സെക്രട്ടറിമാർ എന്നിവരെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചട്ടുള്ളത് .
വൈസ് പ്രസിഡന്റ്മാരായി റഫീഖ് കൂട്ടിലങ്ങാടി (ദമ്മാം) ഷാജി സോണ (റിയാദ്) നിസാമുദ്ദിൻ (ജിദ്ദ) പ്രകാശ് നാദാപുരം (അബഹ) ജനറൽ സെക്രട്ടറിമാരായി അഡ്വ. എൽ കെ അജിത്, അഷറഫ് അഞ്ചാലം (ജിദ്ദ) പ്രസാദ് കരുനാഗപ്പള്ളി (ദമ്മാം) സലിം അർത്തിയിൽ (റിയാദ്) സെക്രട്ടറിമാരായി അനിൽകുമാർ (ജിദ്ദ) നസീർ തുണ്ടിൽ (ദമ്മാം) ലാലു ശൂരനാട് (തബൂക്) ചൻസ റഹ്മാൻ (ഹായിൽ) മാള മൊഹിയുദ്ദിൻ (റിയാദ്) എന്നിവരാണ് മറ്റു ഭാരവാഹികൾ.

![]()
