ജിദ്ദ :യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായിരുന്ന ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ രക്തസാക്ഷിത്വ വാര്‍ഷിക അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
ഒ ഐ സി സി ജിദ്ദ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് അനില്‍ കുമാര്‍ ചക്കരക്കല്ലിന്റെ അധ്യക്ഷതയില്‍ ഒ ഐ സി സി വെസ്റ്റേണ്‍ റീജിനല്‍ കമ്മറ്റി പ്രസിഡന്റ് ഹക്കീം പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
റീജിനല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് കാവുബായി അനുസ്മരണ പ്രസംഗം നടത്തി. ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട് നേരിടുന്ന കാലഹരണപ്പെട്ട രീതി സി പി എം ഉപേക്ഷിക്കുവാന്‍ തയ്യാറാകണമെന്നും, അക്രമികളെ സംരക്ഷിക്കാനായി പൊതുഖജനാവില്‍ നിന്നും പണം ചിലവാക്കി കേസുകള്‍ നടത്തുന്ന പ്രവണതയ്ക്കെതിരെ സാമാന്യ ജനത പ്രതികരിക്കണമെന്നും അനുസ്മരണ ചടങ്ങിൽ പങ്കെടുത്തവർ പ്രസംഗത്തില്‍ പറഞ്ഞു.
ഒ ഐ സി സി ഭാരവാഹികളായ ആസാദ് പോരൂര്‍, സഹീര്‍ മാഞ്ഞാലി, മനോജ് മാത്യു, ഷൗക്കത്ത് പരപ്പനങ്ങാടി, പ്രിന്സാദ്, സി എം അഹമ്മദ്, അലി തേക്കുതോട്, അബ്ദുള്‍ നാസര്‍ കോഴിത്തൊടി, അയ്യൂബ് പന്തളം, മുജീബ് മൂത്തേടത്ത്, നാസര്‍ സൈന്‍, സലാം കോട്ടൂര്‍, സി ടി പി ഇസ്മായില്‍, പ്രവീണ്‍ എടക്കാട്, ലിജാസ് എടയന്നൂര്‍, ജോസഫ് തുണ്ടത്തില്‍, അലവി ഹാജി, ജയരാജ് കണ്ണൂര്‍, കെ എം സി സി നേതാവ് ഖാലിദ് പാളയാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാഗേഷ് കതിരൂര്‍ സ്വാഗതവും രവീന്ദ്രന് കണ്ണൂര്‍ നന്ദിയും
![]()
