റിയാദ് : സൗദി സന്ദർശനത്തിന്റെ ഭാഗമായി റിയാദിൽ എത്തിയ വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിലിന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.ഒ ഐ സി സി നേതാക്കളായ സലിം കളക്കര, ഫൈസൽ പാലക്കാട്,റസാഖ് പൂക്കോട്ടുപാടം,അബ്ദുള്ള വല്ലാഞ്ചിറ, കുഞ്ഞി കുമ്പള, സുരേഷ് ശങ്കർ,നൗഫൽ പാലക്കാടൻ, സക്കിർ ദാനത്ത്, നിഷാദ്,നവാസ് വെള്ളിമാട് കുന്ന് എന്നിവർ ചേർന്ന് സ്വീകരിച്ചു.
രാത്രി 8:30 ന് ഡൽഹി പബ്ലിക് സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി കൂട്ടം പതിനൊന്നാമത് വാർഷിക പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കും.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച രാവിലെ 8:30 ന് സംഘടിപ്പിക്കുന്ന പ്രവാസി പാർലമെന്റിൽ ഷാഫി പറമ്പിൽ എം പി പ്രവാസി സമൂഹവുമായി സംവദിക്കും.
![]()
